ഗുണ്ടാ വിരുദ്ധ നിയമം ശക്തമായി നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നടപടി സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കളക്ടറുടെ അനുമതി വേണ്ട. എന്നിട്ടും ഇക്കാര്യത്തില്‍ ആവശ്യമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. എസ് പി മാരും ഉന്നത ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
മോഷണം തടയുന്നതിന്‍റെ ഭാഗമായി രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തും. സംസ്ഥാനത്ത് മോഷണക്കേസുസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹവാല ഇടപാടുകളില്‍ പൊലീസിന് ശക്തമായ നടപടികളെടുക്കാന്‍ കഴിയില്ല. കേന്ദ്ര നിയമമാണ് കാരണം. പൊലീസിന്‍റെയും എക്സൈസിന്‍റെയും കണ്ണ് വെട്ടിച്ച് ഇപ്പോഴും സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുകുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. ഇത് തടയാന്‍ സ്പിരിറ്റിന്‍റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മചൈതന്യ എന്ന സന്തോഷ് മാധവനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോള്‍ നിര്‍ദ്ദേശം വേണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
|