പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാനനഷ്ടം: മുഖ്യമന്ത്രി ഹാജരാകണം
WDWD
മാറാട് കലാപവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി കരുണാകരന്‍ എം പിയും നേരിട്ട് ഹാജരാകണമെന്ന് കോടതി. എന്‍ ഡി എഫ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോഴിക്കോട് ഫസ്റ്റ് ക്ലാ‍സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് കേസ് 12ലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 12ന് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവ്. മാ‍റാ‍ട് കലാപത്തിന് പിന്നില്‍ എന്‍ ഡി എഫാണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എന്‍ ഡി എഫ് മാനനഷ്ടക്കേസ് നല്‍കിയത്.

പിണറായിയുടെ പ്രസ്താവന ദേശാഭിമാനി പ്രസിദ്ധീകരിച്ചതാണ് അന്ന് ദേശാഭിമാനി പത്രാധിപരായിരുന്ന അച്യുതാനനന്ദനെ പ്രതിസ്ഥാനത്താക്കിയത്. ഈ കാലയളവില്‍ പി കരുണാകരനായിരുന്നു പത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍.
കൂടുതല്‍
അച്യുതാനന്ദന്‍ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല:ചാണ്ടി
ഏകജാലകം: ഹൈക്കോടതി തടഞ്ഞു
ക്രമസമാധാനം: യോഗം തുടങ്ങി
നെല്ല് സംഭരണം:കൃഷി ഓഫീസറെ തടഞ്ഞു
സ്പീഡ്ഗവര്‍ണ്ണര്‍ : സമയം നീട്ടി
മാലിന്യം വലിച്ചെറിയരുത്: വിഎസ്