മുഖ്യമന്ത്രിയുടെ അധികാരങ്ങളും അവകാശങ്ങളും ഉപയോഗിക്കാന്‍ വി എസ് അച്യുതാനന്ദന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം എങ്ങനെയും നിലനിര്‍ത്താന്‍ മാത്രമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ധാര്‍മ്മികത മറ്റുള്ളവരുടെ ചെലവില്‍ നടത്താന്‍ എളുപ്പമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിമാരെ വിശ്വസിക്കാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ അനുസരിക്കാത്ത മന്ത്രിമാരുമാണ് ഇവിടെ ഉള്ളതെന്ന് ഉമമന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു നിയമവും കോണ്‍ഗ്രസിന് മറ്റൊരു നിയമവും എന്നതാണ് സ്ഥിതിയെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
വിലക്കയറ്റം സംബന്ധിച്ച് സര്‍ക്കാരിന് പ്രായോഗികമായ നയമില്ല. വിപണിയിലിടപെടാന്‍ ഭക്‍ഷ്യവകുപ്പ് മന്ത്രി ആവശ്യപ്പെട്ട പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
|