മലപ്പുറം ജില്ലയിലെ പൂക്കോട്ടുമണ്ണില്‍ അടുത്തടുത്തുള്ള ഏഴു വീടുകളില്‍ മോഷണം നടന്നു. 40 പവന്‍ സ്വര്‍ണ്ണവും 3,000 രൂപയും മോഷണം പോയി.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. ഒരു വീട്ടില്‍ നിന്നും 30 പവന്‍റെ സ്വര്‍ണം മോഷണം പോയി. ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് ഈ വീട്ടില്‍ നിന്നുമാണ്. മറ്റ് വീടുകളില്‍ നിന്നും ഒന്നും രണ്ടും പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
മൊത്തം 40 പവന്‍ സ്വര്‍ണാഭരണങ്ങളും മൂവായിരം രൂപയുമാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടക്കുന്ന സമയത്തും പരിസരത്തെ വീടുകളില്‍ മോഷണ ശ്രമങ്ങള്‍ നടന്നു.
ഒരേ സംഘം തന്നെയാണ് എല്ലാ വീടുകളിലും മോഷണം നടത്തിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന മോഷണങ്ങളും ഭവന ഭേദനങ്ങളും സജീവമായി നടക്കുകയാണ്.
|