പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പവാറിന്‍റെ നിലപാട് അപഹാസ്യം - രാഘവന്‍
M.V Raghavan
KBJWD
കേരളത്തിനുള്ള അരിവിഹിതം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര മന്ത്രി ശരത്‌പവാറിന്‍റെ നിലപാട് അപഹാസ്യമാണെന്ന് സി.എം.പി നേതാവ് എം.വി രാഘവന്‍ പറഞ്ഞു.

ഭക്‍ഷ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്രത്തെ മാത്രം കുറ്റം പറയുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം‍.വി രാഘവന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ സ്വന്തം കാര്യം നോക്കാനാണെങ്കില്‍ കേന്ദ്രത്തില്‍ ഒരു ഭക്‍ഷ്യമന്ത്രിയുടെ ആവശ്യമില്ല.

ഭക്‍ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം നിര്‍ത്തിവയ്ക്കേണ്ടി വന്നത് അപഹാസ്യമാണ്. മന്ത്രിമാര്‍ പരസ്പരം പുലഭ്യം പറഞ്ഞാല്‍ സംസ്ഥാനത്ത്‌ ഭക്‍ഷ്യസുരക്ഷ ഉണ്ടാകില്ല. ഭക്‍ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാനുണ്ട്.

ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കുട്ടനാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുന്ന ഇടതുപക്ഷ കര്‍ഷക സംഘടനയുടെ നിലപാട് തിരുത്തിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എം.വി രാഘവന്‍ പറഞ്ഞു. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടുതല്‍
തലശേരി: മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം തുടങ്ങി
വീരന് ചിഹ്നം പോയി
കാസര്‍കോട് അക്രമം: ഒരാള്‍ അറസ്റ്റില്‍
മദനിക്ക് വധശിക്ഷ നല്‍കണമെന്ന് ഹര്‍ജി
ആന്ധ്രയില്‍ നിന്നും കൂടുതല്‍ അരിയെത്തി
പവാര്‍ കേരളത്തെ അപമാനിച്ചു - ഐസക്