പരിയാരം തെരെഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ കോടതി വിധിയില്‍ ദുരൂഹതയുണ്ടെന്നും അവസരപാദപരമായ വിധിയാണിതെന്നും സി.എം.പി നേതാവ് എം.വി രാഘവന്‍ പറഞ്ഞു.
ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീലിന് പോകുമെന്നും എം.വി.രാഘവന്‍ അറിയിച്ചു. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിക്കെതിരെ പറയാന്‍ താന്‍ തുനിയുന്നില്ല. അത് പിണറായി വിജയന്‍റെ രീതിയാണ്. എന്നാല്‍ വിധിയില്‍ ദുരൂഹതയുണ്ട്.
തെരെഞ്ഞെടുപ്പില്‍ കൃത്രിമം ഉണ്ടായി എന്നാണ് നേരത്തെ വന്ന വിധി. അതേ കോടതി തന്നെയാണ് കൃത്രിമം നടന്നിട്ടില്ലെന്ന് ഇപ്പോള്‍ വിധിച്ചത്. ഇത് അവസരപാദപരമായ വിധിയാണ്. പരിയാരം തെരെഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ കേരളം മുഴുവന്‍ ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടതാണ്.
തങ്ങളുടെ ആള്‍ക്കാരെ ബൂത്തി കടക്കാന്‍ അനുവദിക്കാതെ തടഞ്ഞ് നിര്‍ത്തുകയും പൊലീസിനെ വച്ച് കള്ളവോട്ട് ചെയ്തുമാണ് സി.പി.എം പരിയാരത്ത് ഭരണം പിടിച്ചുവാങ്ങിയത്. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോദ്യപ്പെടുത്താനാവുമെന്നും എം.വി രാഘവന്‍ പറഞ്ഞു.
പരിയാരം സഹകരണ മെഡിക്കല്‍ കോളജിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.വി രാഘവനും യു.ഡി.എഫ് നേതാവ് കെ.സുധാകരനും അനുയായികളും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ തെരെഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നാണ് കോടതി വിധി.
|