സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ പരിപാലനം വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാര്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏപ്രില്‍ 10 -ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് ജൈവവൈവിധ്യ പരിപാലന സെമിനാര്‍ നടക്കുന്നത്. ചടങ്ങില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ കെ.ജയകുമാര്‍ ആദ്ധ്യക്ഷം വഹിക്കും.
പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി.കെ.വിശ്വനാഥന്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍, ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്.വിജയന്‍, മെമ്പര്‍ സെക്രട്ടറി ആര്‍.വി.വര്‍മ്മ എന്നിവര്‍ സംബന്ധിക്കും.
ജനറ്റിക് എന്‍ജിനീയറിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത വിളകളെയും ജൈവവൈവിധ്യ പരിപാലനത്തില്‍ ആവശ്യകതയെയും കുറിച്ച് വിവിധ വിഷയങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിക്കും.
പതിനൊന്നാം തീയതി വൈകിട്ട് 4.15 ന് നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രൊ.റ്റി.എന്‍.അനന്തകൃഷ്ണന്‍ ആദ്ധ്യക്ഷം വഹിക്കും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഇ.പി.യശോധരന്‍ മുഖ്യ പ്രഭാഷണം നടത്തും.
|