പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അനധികൃത ബേബിഫുഡുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മെഡിക്കര്‍ സ്റ്റോ‍റുകളിലും ആരോഗ്യവിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. നിരോധിച്ച ബേബി ഫുഡുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു.

ബനാടോണ്‍ എന്ന കമ്പനിയുടെ ഉത്പ്പന്നങ്ങളാണ് കൂടുതലായി പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ഉത്പന്നങ്ങളില്‍ ഐ.എസ്.ഐ മുദ്രയോ കേന്ദ്ര സര്‍ക്കാര്‍ അനുസാസിക്കുന്ന മറ്റ് നിബന്ധനകളോ ഉണ്ടായിരുന്നില്ല. ഉത്പന്നങ്ങളില്‍ അവശ്യം വേണ്ട അറിയിപ്പുകളും ഉള്ളടക്കം ചെയ്തിരുന്നില്ല.

കേന്ദ്ര നിയമം അനുസരിച്ച് ബേബി ഫുഡുകളില്‍ അമ്മയുടെയോ കുഞ്ഞിന്‍റെയോ ചിത്രം ഉള്‍പ്പെടുത്താന്‍ പാടില്ല. എന്നാല്‍ പിടിച്ചെടുത്ത എല്ലാ ഉത്പന്നങ്ങളിലും ഇത്തരം ചിത്രമുണ്ട്. ഐ.എസ്.ഐ മുദ്ര നിര്‍ബന്ധമായും ഉത്പന്നത്തില്‍ ഉണ്ടായിരിക്കണമെന്നു നിബന്ധനയുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സംസ്ഥാനത്ത് ഗുണമില്ലാത്ത ബേബി ഫുഡുകള്‍ നിരോധിച്ചിരുന്നു. നിരോധനം വന്നിട്ടും കടകളില്‍ വ്യാപകമായി ബേബി ഫുഡുകളുടെ വില്‍പ്പന നടന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതരും കോര്‍പ്പറേഷന്‍റെ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
കൂടുതല്‍
വിഷു ആഘോഷം മങ്ങുന്നു
പമ്പാ‍ ആക്ഷന്‍പ്ലാന്‍: അതോറിട്ടി രൂപീകരിക്കും
കേന്ദ്രസംഘം: തൃശൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
പച്ചക്കറികളുടെ വില കൂടുന്നു
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന - അജിത
പാസ്‌പോര്‍ട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത് - കോടിയേരി