പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പമ്പാ‍ ആക്ഷന്‍പ്ലാന്‍: അതോറിട്ടി രൂപീകരിക്കും
N.K. Premachandran
KBJWD
പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ സ്റ്റാട്യൂട്ടറി അതോറിട്ടി രൂപീകരിക്കുമെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പമ്പയിലെ നിര്‍ദ്ദിഷ്ട മാലിന്യ പ്ലാന്‍റിന്‍റെ സംഭരണ ശേഷി കൂട്ടണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു.

പമ്പാ ആക്ഷന്‍ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താന്‍ ജലവിഭവ മന്ത്രി വിളിച്ച യോഗത്തിലാണ് ബോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. പമ്പയിലെ ഖരമാലിന്യ തോത് വര്‍ദ്ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. പമ്പയില്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ മാലിന്യത്തിന്‍റെ തോത് 1200ന് മുകളിലാണ്.

മാലിന്യത്തിന്‍റെ തോത് മുന്നൂറിലധികം കൂ‍ടരുതെന്നാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പമ്പാ ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായുള്ള മാലിന്യ പ്ലാന്‍റിന്‍റെ സംഭരണ ശേഷി കൂട്ടണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടത്. വാട്ടര്‍ അതോറിട്ടിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇക്കാര്യം തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.

നേരത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ മാലിന്യത്തിന്‍റെ തോത് മുന്നൂറ് എന്നാണ് കണ്ടെത്തിയത്. ഇതനുസരിച്ചാണ് പ്ലാനിന്‍റെ ടെണ്ടര്‍ പൂര്‍ത്തിയാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ റീ ടെണ്ടര്‍ നടത്തേണ്ടി വരും. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പമ്പാ ആക്ഷന്‍ പദ്ധതി നീണ്ട് പോകാന്‍ കാരണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
കൂടുതല്‍
കേന്ദ്രസംഘം: തൃശൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
പച്ചക്കറികളുടെ വില കൂടുന്നു
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന - അജിത
പാസ്‌പോര്‍ട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത് - കോടിയേരി
വിഭാഗീ‍യതയില്‍ നിന്നും മോചനം - കോടിയേരി
മാധ്യമങ്ങളില്‍ സി.ഐ.എ പ്രവര്‍ത്തനം - പിണറായി