പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേന്ദ്രസംഘം: തൃശൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തൃശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. കേന്ദ്ര സംഘം ഇന്ന് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തും.

കേന്ദ്ര ആഭ്യന്തര ജോയിന്‍റ് സെക്രട്ടറി എ.കെ യാദവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കൃഷിനാശം വിലയിരുത്താനായി കേരളത്തിലെത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ നാല് പാടശേഖരങ്ങള്‍ സംഘം ഇന്ന് സന്ദര്‍ശിച്ചു. രാവിലെ പത്ത് മണിയോടെ തൃശൂരിലെത്തിയ കേന്ദ്ര സംഘത്തെ ജില്ലാകളക്ടറും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

ജില്ലയിലെ കൃഷി നാശം സംബന്ധിച്ച് ജില്ലാ ഭരണകൂടം തയാറാക്കിയ വീഡിയോ ചിത്രം കേന്ദ്ര സംഘം കണ്ടു. 30 കോടി രൂപയുടെ നെല്‍ കൃഷി നാശം വേനല്‍ മഴയില്‍ തൃശൂര്‍ ജില്ലയില്‍ ഉണ്ടായിയെന്ന് ജില്ലാ നേതൃത്വം നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരമാണ് സംഘം കോള്‍പാടങ്ങളില്‍ ചെലവഴിച്ചത്.

മലപ്പുറം ജില്ലയിലെ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരം ആറ് മണിക്ക് തൃശൂര്‍ രാമ നിലയത്തില്‍ വച്ച് മന്ത്രിമാരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തും. മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, പാലൊളി മുഹമ്മദ്കുട്ടി, മുല്ലക്കര രത്നാകരന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.
കൂടുതല്‍
പച്ചക്കറികളുടെ വില കൂടുന്നു
അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന - അജിത
പാസ്‌പോര്‍ട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത് - കോടിയേരി
വിഭാഗീ‍യതയില്‍ നിന്നും മോചനം - കോടിയേരി
മാധ്യമങ്ങളില്‍ സി.ഐ.എ പ്രവര്‍ത്തനം - പിണറായി
മലബാര്‍ സിമന്‍റ്‌സ്: യാക്കൂബിനെ അറസ്റ്റ് ചെയ്തു