മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും സി.ഐ.എ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് രചിച്ച വിമോചന സമരത്തിന്‍റെ കാണാപുറങ്ങള്‍ എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പ് തൃശൂരില്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ നടക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ ഇടപെടാനാണ് അമേരിക്ക ശ്രമിക്കുന്നത്.
അതിനു ചില മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. വിമോചന സമരം വിജയിപ്പിച്ചത് തങ്ങളാണെന്ന ദീപികയുടെ പുതിയ വെളിപ്പെടുത്തല്‍ ഇതുമായി കൂട്ടിവായിക്കാം. വിമോചന സമര ഭീഷണി നടത്തുന്നവര്‍ക്ക് അതു നടത്താനാവുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
വിമോചന സമരത്തിന് ആഹ്വാനം നടത്തുന്നവര്‍ 1957-ലെ അവസ്ഥയല്ല ഇന്നുള്ളതെന്ന് ധരിക്കണം. അന്ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട അവസ്ഥയല്ല കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
|