അന്വേഷി അധ്യക്ഷ കെ.അജിതയുടെ ഭര്‍ത്താവ് ടി.പി യാക്കൂബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലബാര്‍ സിമന്‍റ്‌സിന്‍റെ പേരില്‍ ഗ്രീന്‍ ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച് വാളയാര്‍ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ കേസിലാണ് അറസ്റ്റ്.
ഇന്ന് രാവിലെ കോഴിക്കോടുള്ള വസതിയില്‍ നിന്നും വാളയാര്‍ എസ്.ഐ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യാക്കൂബിനെ അറസ്റ്റ് ചെയ്തത്. മലബാര്‍ സിമന്‍റ്‌സിന്‍റെ ഗ്രീന്‍ ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച് സ്പിരിറ്റ് കടത്തിയതിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് യാക്കൂബിനെ അറസ്റ്റ് ചെയ്തത്.
യാക്കൂബിന്‍റെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനിക്കാണ് മലബാര്‍ സിമന്‍റ്‌സിന്‍റെ ട്രാന്‍സ്പോര്‍ട്ടിംഗ് ചുമതല. കാസര്‍കോട് ഭാഗത്തേയ്ക്ക് സിമന്‍റ് എത്തിക്കാന്‍ മലബാര്‍ സിമന്‍റ്‌സുമായി യാക്കൂബിന്‍റെ കമ്പനിക്ക് കരാറുണ്ടായിരുന്നു. എന്നാല്‍ ഈ സിമന്‍റ് കാസര്‍കോട്ട് എത്തിക്കാതെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയും സിമന്‍റ് ലോറിയുടെ നമ്പര്‍ ഉപയോഗിച്ച് സ്പിരിറ്റ് കടത്തിയെന്നുമാണ് കേസ്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സമ്പത്ത് ഉള്‍പ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 52.5 കോടിയോളം രൂപ വിലവരുന്ന സ്പിരിറ്റാണ് ഗ്രീന്‍ ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച് കടത്തിയത്.
|