പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പോത്താനിക്കാട്: നഷ്ടപരിഹാരം ഒരു ലക്ഷം വീതം
പോത്താനിക്കാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മാര്‍ച്ച്‌ 27-നാണ്‌ ദുരന്തമുണ്ടായത്‌. പോത്താനിക്കാട്ട്‌ നടന്ന കോണ്‍ഗ്രസ്‌ മണ്ഡലം റാലിയിലേക്ക്‌ ലോറി പാഞ്ഞുകയറി ഏഴുപേരാണ്‌ അന്ന്‌ മരിച്ചത്‌. കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍ പുഞ്ചസീസണിലും നെല്ല് സംഭരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് തേയില തോട്ടങ്ങളെ ഈ വര്‍ഷം തോട്ടം നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു.

മെയ് അഞ്ച് മുതല്‍ പതിനഞ്ച് വരെ സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ്‌ തിരിച്ചെത്തുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പദവിയിലുള്ള കെ.രാമമൂര്‍ത്തിയെ അനിമല്‍ ഹസ്‌ബന്‍ററിയുടെയും ഡയറി ഡവലപ്പ്‌മെന്‍റ് വകുപ്പിന്‍റെയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വി.എന്‍.ജിതേന്ദ്രനെ ദേശീയ തൊഴിലുറപ്പ്‌ മിഷന്‍ ഡയറക്ടറായും നിയമിച്ചു.
കൂടുതല്‍
കോട്ടയത്ത് 50 പേരെ പേപ്പട്ടി കടിച്ചു
മിഠായിത്തെരുവ് ദുരന്തത്തിന് ഒരാണ്ട്
കേന്ദ്രസംഘം ഇന്ന് തൃശൂര്‍ സന്ദര്‍ശിക്കും
മൂവായിരം വിഷുചന്തകള്‍ ആരംഭിക്കും
കോണ്‍ഗ്രസ് കായികവേദി രൂപീകരിക്കുന്നു
മിഠായിത്തെരുവ്: വാര്‍ഷികം നാളെ