പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോട്ടയത്ത് 50 പേരെ പേപ്പട്ടി കടിച്ചു
കോട്ടയം ജില്ലയിലെ രണ്ട്‌ പഞ്ചായത്തുകളിലായി അമ്പതോളം പേരെ പേപ്പട്ടി കടിച്ചു. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറിന്‌ ശേഷമാണ്‌ കുമാരനല്ലൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ നിരവധിപേര്‍ക്ക്‌ കടിയേറ്റത്‌.

പുലര്‍ച്ചെ ഒരു മണിവരെയായിരുന്നു പേപ്പട്ടിയുടെ ആക്രമണം. വിവിധ സ്ഥലങ്ങളില്‍നിന്ന്‌ നിരവധിപേര്‍ പട്ടികടിയേറ്റ്‌ ആശുപത്രിയിലെത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. തുര്‍ന്ന്‌ പേപ്പട്ടിയെ കൊല്ലാന്‍ പോലീസും ഫയര്‍ഫോഴ്‌സും രംഗത്തെത്തി. ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ തെരെച്ചില്‍ നടത്തി.

അലഞ്ഞുതിരിഞ്ഞ്‌ നടന്ന നിരവധി നായ്‌ക്കളെ ഇവര്‍ തല്ലിക്കൊന്നു. പേപ്പട്ടിയുടെ ആക്രമണത്തെത്തുടര്‍ന്ന് പൊലീസ് നഗരത്തിലും മറ്റും അറിയിപ്പുകള്‍ നല്‍കി. എന്നാല്‍ മുന്നറിയിപ്പ് പലരും കാര്യമായി എടുക്കാത്തത് കൂടുതല്‍ പേരെ പേപ്പട്ടി കടിക്കാന്‍ ഇടയാക്കി.
കൂടുതല്‍
മിഠായിത്തെരുവ് ദുരന്തത്തിന് ഒരാണ്ട്
കേന്ദ്രസംഘം ഇന്ന് തൃശൂര്‍ സന്ദര്‍ശിക്കും
മൂവായിരം വിഷുചന്തകള്‍ ആരംഭിക്കും
കോണ്‍ഗ്രസ് കായികവേദി രൂപീകരിക്കുന്നു
മിഠായിത്തെരുവ്: വാര്‍ഷികം നാളെ
റോഡുകള്‍ മെയ് 31ന് മുമ്പ് നന്നാക്കും