പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേന്ദ്രസംഘം ഇന്ന് തൃശൂര്‍ സന്ദര്‍ശിക്കും
വേനല്‍ മഴയിലുണ്ടായ കൃഷിനാശം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന്‌ തൃശ്ശൂര്‍ ജില്ലയിലെത്തും. കോള്‍ നിലങ്ങളില്‍ ഉണ്ടായ കൃഷിനാശം സംഘം വിലയിരുത്തും.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന്‌ സംഘാംഗങ്ങള്‍ നേരിട്ട്‌ തെളിവെടുക്കും. ജില്ലയിലെ കോള്‍ പാടശേഖരങ്ങളില്‍ 30,000 ഏക്കറാണ്‌ നെല്‍കൃഷി ചെയ്‌തിരുന്നത്‌. ഇതില്‍ 20,000 ഏക്കര്‍ കൃഷി നശിച്ചെന്നാണ്‌ വിലയിരുത്തല്‍. സന്ദര്‍ശനത്തിന് മുമ്പ് ജില്ലാ ഭരണകൂടം തയാറാക്കിയ കൃഷിനാശത്തെക്കുറിച്ചുള്ള വീഡിയോചിത്രം സംഘം കാണും.

ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം മലപ്പുറം ജില്ലയിലേക്ക് പോകും. വൈകിട്ട് ആറ് മണിക്ക് തിരിച്ചെത്തുന്ന സംഘം മന്ത്രിതല സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, മുല്ലക്കര രത്നാകരന്‍, കെ.പി രാജേന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക.

ഇതിന് ശേഷം സംഘം ഡല്‍ഹിക്ക് തിരിച്ച് പോകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെട്ട കുട്ടനാടന്‍ പ്രദേശങ്ങള്‍ വെള്ളിയാഴ്‌ച കേന്ദ്രസംഘം സന്ദര്‍ശിച്ചിരുന്നു.
കൂടുതല്‍
മൂവായിരം വിഷുചന്തകള്‍ ആരംഭിക്കും
കോണ്‍ഗ്രസ് കായികവേദി രൂപീകരിക്കുന്നു
മിഠായിത്തെരുവ്: വാര്‍ഷികം നാളെ
റോഡുകള്‍ മെയ് 31ന് മുമ്പ് നന്നാക്കും
എം.പി ദേവസ്യ അന്തരിച്ചു
എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്