പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോണ്‍ഗ്രസ് കായികവേദി രൂപീകരിക്കുന്നു
കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് കായികവേദി രൂപീകരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്‍ഷ്യം.

കായികതാത്പര്യം പോലുമില്ലാത്ത ആളുകള്‍ നയിക്കുന്ന സംസ്ഥാനത്തെ സ്പോര്‍ട്സ് കൌണ്‍സിലുകള്‍ നിര്‍ജീവാവസ്ഥയിലായ സഹചര്യത്തിലാണ് പാര്‍ട്ടി മുന്‍‌കൈയെടുത്ത് കായിക വേദി രൂപീകരിക്കുന്നതെന്ന് കെ.പി.സി.സി പറയുന്നു. പാര്‍ട്ടിക്ക് കീഴില്‍ ജില്ലാ അടിസ്ഥാനത്തില്‍ കായിക വേദികള്‍ രൂപീകരിച്ചുകഴിഞ്ഞു.

കായിക താരങ്ങളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുകയാണ് ലക്‍ഷ്യം. ഇതോടൊപ്പം പാര്‍ട്ടിയിലെ കായിക താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള അവസരവും ഉണ്ടാകും. എല്ലാ കായിക ഇനങ്ങളെയും പ്രോത്സാഹിപ്പിക്കും. കായിക പ്രേമികളായ സംഘടനാ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുക.

പാര്‍ട്ടിക്കാരായ കായികപ്രേമികള്‍ക്ക് ഇത് വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ദേശീയ കായികവേദിയുടെ ഉദ്ഘാടന സമ്മേളനം ഈ മാസം 29ന് കൊച്ചിയില്‍ നടത്തും. ഇതില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെയും കായിക രംഗത്തെ പ്രഗത്ഭരെയും ആദരിക്കും.
കൂടുതല്‍
മിഠായിത്തെരുവ്: വാര്‍ഷികം നാളെ
റോഡുകള്‍ മെയ് 31ന് മുമ്പ് നന്നാക്കും
എം.പി ദേവസ്യ അന്തരിച്ചു
എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരിക്ക്
എകെജി സെന്‍ററില്‍ അനധികൃത നിര്‍മ്മാണം
കണ്ണൂര്‍: റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു