പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കണ്ണൂര്‍: പാര്‍ലമെന്‍റില്‍ ഉന്നയിക്കും
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെടും. എ.കെ.ജി ഭവന് നേരെയുണ്ടായ ആക്രമണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സി.പി.എമ്മും ആവശ്യപ്പെടും.

കണ്ണൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്നുള്ള കല്ലേറില്‍ അഞ്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

ഈ വിഷയം ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേയ്ക്ക് നടന്ന ആക്രമണം പാര്‍ലമെന്‍റില്‍ പ്രതിഫലനം ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഈ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് സി.പി.എം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോ‍ടൊപ്പം കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇരു സംഭകളും സമ്മേളിക്കുമ്പോള്‍ തന്നെ ഈ വിഷയങ്ങള്‍ പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.
കൂടുതല്‍
സമാധാനം:ഉറപ്പ് ലഭിച്ചെന്ന് കോടിയേരി
ചാണ്ടിയുടെ ഉപവാസം അവസാനിച്ചു
സര്‍വകക്ഷിസമ്മേളന സാഹചര്യമില്ല
സമാധാനം സി പി എം നിലപാടിനനുസൃതമായി
ഡി വൈ എഫ് ഐ പ്രതിഷേധം
ആക്രമണം ആസൂത്രിതം: സി പി എം