കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പിന്തുണ നല്‍കാമെന്ന് ബി ജെ പി-ആര്‍ എസ് എസ്, സി പി എം കക്ഷികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകക്ഷി സമ്മേളനം വിളിക്കാവുന്ന സാഹചര്യം ഇപ്പോഴില്ല. സാഹചര്യം വരുമ്പോള്‍ അത് വിളിച്ച് കൂട്ടും. അതുവരെ ഇരുകക്ഷികളും അക്രമങ്ങള്‍ നടത്തില്ലെന്ന് കോടിയേരി പ്രതീക്ഷ പ്രകടിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ അക്രമികളെ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ റെയ്ഡ് നടത്തും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല- കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള അക്രമങ്ങളെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കോടിയേരി വെളിപ്പെടുത്തി.പൂര്‍ണ്ണമായ സമാധാനം സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
|