പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചാണ്ടിയുടെ ഉപവാസം അവസാനിച്ചു
WDPRO
കണ്ണൂരില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നടത്തിയ ഉപവാസം അവസാനിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് പ്രതിപക്ഷ നേതാവ് ഉപവാസം അവസാനിപ്പിച്ചത്.

സി പി എം ഭരിക്കുമ്പോഴെല്ലാം കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വ്യാപകമാകുന്നതായി ഉപവാസം അവസാനിപ്പിച്ച ശേഷം ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയം കോര്‍ണറിലായിരുന്നു പ്രതിപക്ഷ നേതാവ് ഉപവാസം നടത്തിയത്.

കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയായിരുന്നു ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് നേതാക്കളായ കെ എം മാണി,എ ബാലകൃഷ്ണപിള്ള, എം വി രാഘവന്‍, പി പി തങ്കച്ചന്‍, രാജന്‍ബാബു എം എല്‍ എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബാബു ദിവാകരന്‍ എന്നിവരെല്ലാം ഉപവാസത്തോടനുബന്ധിച്ച് കണ്ണൂ‍രിലെത്തിയിരുന്നു.

ആഭ്യന്തരമന്ത്രിക്ക് പൊലീസിന് മേല്‍ സ്വാധീനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അണികളുടെ മേല്‍ സ്വാധീനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഉദ്ഘാടന വേളയില്‍ രമേശ് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊലപാതകങ്ങളെ അപലപിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കൂടുതല്‍
സര്‍വകക്ഷിസമ്മേളന സാഹചര്യമില്ല
സമാധാനം സി പി എം നിലപാടിനനുസൃതമായി
ഡി വൈ എഫ് ഐ പ്രതിഷേധം
ആക്രമണം ആസൂത്രിതം: സി പി എം
പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ
ദേവസ്വം: അംഗങ്ങള്‍ മാഫിയാ പിടിയില്‍