കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് സര്‍വകക്ഷി സമ്മേളനം വിളിച്ച് കൂട്ടുന്നതിനുളള സാഹചര്യം ആയിട്ടിലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ നിന്ന് വന്ന ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സര്‍വകക്ഷി സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് തീരുമാനിക്കും. എല്ലാ കക്ഷികള്‍ക്കും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച നടത്താന്‍ പറ്റുന്ന അന്തരീക്ഷത്തിലേ സര്‍വകക്ഷി സമ്മേളനം വിളിക്കാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ എ കെ ജി ഭവന്‍ ആക്രമിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.അക്രമം ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ദ്രുത കര്‍മ്മ സേന നിര്‍ജ്ജീവമായിരുനുവെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളെ നേരിടേണ്ടത് ഇങ്ങനെയല്ല. കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ നടക്കുമ്പോള്‍ വെങ്കയ്യനായിഡുവിനെപ്പോലുള്ളവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
|