പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സമാധാനം സി പി എം നിലപാടിനനുസൃതമായി
കണ്ണൂരില്‍ സമാ‍ധാനം പുനസ്ഥാപിക്കപ്പെടുന്നത് സി പി എം നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ആര്‍ എസ് എസ് സഹപ്രാന്ത കാര്യവാഹക് വത്സ്ന്‍ തില്ലങ്കേരി. കണ്ണൂരില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ ശാഖാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാത്തതിനെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും തില്ലങ്കേരി വെളിപ്പെടുത്തി.

സമാധാനം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ട് തന്നെ സമാധാന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും.എന്നാല്‍, സി പി എം നേതാക്കളുമായി ഒരുമിച്ചുള്ള ചര്‍ച്ച ഉണ്ടാവില്ല. തങ്ങളുടെ പ്രവര്‍ത്തകരെ ബോധവത്കരിക്കും- തില്ലങ്കേരി പറഞ്ഞു.
കൂടുതല്‍
ഡി വൈ എഫ് ഐ പ്രതിഷേധം
ആക്രമണം ആസൂത്രിതം: സി പി എം
പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ
ദേവസ്വം: അംഗങ്ങള്‍ മാഫിയാ പിടിയില്‍
എരയാംകുടി സമരം തീര്‍ന്നു
കണ്ണൂ‍ര്‍: ബി ജെ പി പങ്കെടുത്തില്ല