പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡി വൈ എഫ് ഐ പ്രതിഷേധം
ഡല്‍‌ഹിയില്‍ സി പി എം ആസ്ഥാനമായ എ കെ ജി ഭവന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി ജെ പി -ആര്‍ എസ് എസ് കക്ഷികള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനങ്ങളില്‍ മുഴങ്ങിയത്.

തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബി ജെ പി ആസ്ഥാനമായ മാരാര്‍ജി സ്മൃതി മന്ദിരത്തിന് മുന്നില്‍ എത്തും മുന്‍പ് പൊലീസ് തടഞ്ഞു. നേരത്തേ ഡി വൈ എഫ് ഐ നേതാവ് കെ വി രാജേഷ് പ്രകടനം ഉദ്ഘാടനം ചെയ്തു.പ്രകടനത്തിനിടെ ബി ജെ പി-ആര്‍ എസ് എസ് കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ ആര്‍ എസ് എസ് ശാഖകള്‍ നശിപ്പിക്കപ്പെടണമെന്നും രാ‍ജേഷ് അഭിപ്രായപ്പെട്ടു.കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
കൂടുതല്‍
ആക്രമണം ആസൂത്രിതം: സി പി എം
പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ
ദേവസ്വം: അംഗങ്ങള്‍ മാഫിയാ പിടിയില്‍
എരയാംകുടി സമരം തീര്‍ന്നു
കണ്ണൂ‍ര്‍: ബി ജെ പി പങ്കെടുത്തില്ല
മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും