ഡല്‍ഹിയില്‍ സി പി എം ആസ്ഥാനത്തിന് നേരെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് സി പി എം. ബി ജെ പിയുടെ ഫാസിസ്റ്റ് നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.
ബി ജെ പി-ആര്‍ എസ് എസ് കക്ഷികള്‍ ഭീകര സംഘടനയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ ബി ജെ പിയും ആര്‍ എസ് എസും നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഡല്‍ഹിയിലും ഉണ്ടായത്. ഇത് പ്രതിഷേധാര്‍ഹമാണ്- ജയരാജന്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ കക്ഷിയുടെ ആസ്ഥാനം ആക്രമിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് സി പി എം നേതാവായ പി കരുണാകരന്‍ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് സമീപനമാണ് ബി ജെ പിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനായി ഞായറാഴ്ച സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ ആണ് ഡല്‍ഹിയില്‍ സി പി എം ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നത്. ഇത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി ആകുമോ എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
|