അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ രണ്ട് വര്‍ഷം മുന്‍പ് അവതരിപ്പിച്ച ലക്കി വാറ്റ് പരാജയമാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. വ്യാപാരികളും ഉപഭോക്താക്കളും ഇതില്‍ താല്പര്യം പ്രകടിപ്പിക്കാതായതാണ് പദ്ധതി പാളാന്‍ കാരണം.
ആദ്യം അഞ്ച് കോടി രൂപയാണ് ലക്കി വാറ്റിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 2007-2008 കാലയളവില്‍ ഇത് പത്ത് കോടി രൂപയായി ഉയര്‍ന്നു.
എന്നാല്‍, സ്വന്തമായി സമ്മാനം നല്‍കിയ ശേഷം ബില്‍ കെഎസ്എഫ്ഇയില്‍ ഹാജാരാക്കേണ്ടി വന്നതോടെ വ്യാപാരികള്‍ക്ക് ലക്കി വാറ്റ് പദ്ധതിയില്‍ താല്‍പര്യം കുറഞ്ഞു. സമ്മാനങ്ങള്‍ കൃത്യമായി ലഭിക്കാതായതോടെ ഉപഭോക്താക്കള്‍ക്കും പദ്ധതിയില്‍ താല്പര്യം ഇല്ലാതായി.
ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ വ്യാപാരികള്‍ ബില്ലെഴുതുന്നതിനാണ് ലക്കി വാറ്റ് നടപ്പിലാക്കിയത്. ഇതുവഴി കൃത്യമായി നികുതി പിരിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍.
|