തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നിയമ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിന് ചീഫ് ജസ്റ്റിസിന്‍റെ അനുവാദം ആവശ്യമില്ലെന്നും വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തലത്തില്‍ കൂടിയാലോചന മാത്രം മതി.
ഇതിന് വേണ്ടി നിയമഭേദഗതി വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതി ബഞ്ച് വേണമെന്നത് പുതിയ ആവശ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|