ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. ചോദ്യപേപ്പര്‍ വിതരണത്തില്‍ ഈ വര്‍ഷം മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ട്രഷറികളിലോ ദേശസാത്കൃത ബാങ്കുകളിലെ ലോക്കറുകളിലോ ആണ് ഈ വര്‍ഷം ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷാ ദിവസം രാവിലെ ചോദ്യപേപ്പര്‍ പരിക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക വാഹനങ്ങളില്‍ എത്തിക്കും. പരിക്ഷാ സമയത്തിലും ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട്.
എല്ലാ ദിവസവും പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.45ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ ചുവടെ ചേര്‍ക്കുന്നു. മാര്‍ച്ച് 12ന് ഭാഷ ഒന്നാം പേപ്പര്‍, 13 ഭാഷ രണ്ടാം പേപ്പര്‍, 15 ഇംഗ്ലീഷ്, 17 സാമൂഹ്യശാസ്ത്രം, 18 ഹിന്ദി, 19 ബയോളജി, 24 മാത്തമാറ്റിക്സ്, 25 ഫിസിക്സ്, 26 കെമിസ്ട്രി, 27 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
|