പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എയര്‍ ഇന്ത്യ എഞ്ചി.ബേസ് ഉദ്ഘാടനം ഒന്നിന്
എയര്‍ ഇന്ത്യ തിരുവനന്തപുരത്ത്‌ ആരംഭിക്കുന്ന എയര്‍ക്രാഫ്റ്റ്‌ എഞ്ചിനീയറിംഗ് ബേസിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച്‌ ഒന്നിന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ നിയമമന്ത്രി എം.വിജയകുമാര്‍ അറിയിച്ചതാണിത്. സിവില്‍ ഏവിയേഷന്‍ രംഗത്തുണ്ടായ വളര്‍ച്ച ഈ സ്ഥാപനത്തിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തോട്‌ ചേര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക്‌ കൈമാറിയ 15 ഏക്കര്‍ സ്ഥലത്താണ്‌ സ്ഥാപനം ആരംഭിക്കുന്നത്‌. സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്‌ സ്ഥാപനം. ആദ്യഘട്ടത്തില്‍ 70 കോടി രൂപ ചെലവിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

പ്രതിപക്ഷ നേതാവ്‌, എം.പി.മാര്‍, എം.എല്‍.എമാര്‍ എയര്‍ ഇന്ത്യ ഡി.എം.ഡി തുളസീദാസ്‌, മേയര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌, ജനപ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍
ചോറ്റാനിക്കര മകംതൊഴല്‍ ഇന്ന്
എം.ടി തോറ്റത് പാലം വലിച്ചതിനാല്‍ - ദേവന്‍
തോപ്പില്‍ ഗോപാലകൃഷണന്‍റെ സംസ്കാരം നാളെ
റയില്‍‌ വികസനം: എതിര്‍പ്പുകള്‍ ന്യായമല്ല
ചിദംബരം നിലപാട് മാറ്റണം - പിണറായി
പൂന്താനം: അപേക്ഷ നിരസിച്ചു