സ്വശ്രയ കോളേജുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച് സ്വാശ്രയ മാനേജുമെന്‍റുകളും വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയും തമ്മില്‍ ചൊവ്വാഴ്ച ചര്‍ച്ച നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച നടക്കുന്നത്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിരക്ക് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ തങ്ങള്‍ സ്വയം ഫീസ് നിശ്ചയിക്കും എന്ന് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്‍റുകള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
അതേ സമയം സ്വാശ്രയ എഞ്ചിനീയറിംഗ് മെഡിക്കല്‍ കോളേജുകള്‍ക്കുള്ള ഉയര്‍ന്ന തോതിലുള്ള വൈദ്യുതി നിരക്ക് പിന്‍വലിക്കാനും യോഗത്തില്‍ ആവശ്യമുണ്ടായേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
|