അഭിഭാഷകരുടെ പണിമുടക്ക് മൂലം തിരുവനന്തപുരത്ത് കോടതികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കേണ്ടതില്ലെന്ന ഹൈക്കോടതി ജഡ്ജിമാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് പണിമുടക്കുന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഇന്നത്തേത് സൂചനാ പണിമുടക്കാണെന്നും ഭാവി സമരപരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന ഹൈക്കോടതി ജഡ്ജിമാരുടെ യോഗമാണ് ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് വേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടേത് അന്തിമ തീരുമാനമല്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് ഇതിനായി നോട്ടിഫിക്കേഷന്‍ ഇറക്കാം.
അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നോട്ടിഫിക്കേഷന്‍ ഇറക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
|