പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂന്ന് റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ്
മൂന്നാറിലെ മൂന്ന് റിസോര്‍ട്ടുകള്‍ക്ക് പ്രത്യേക ദൌത്യസംഘം ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. ഏലം കുത്തകപ്പാട്ട നിയമം ലംഘിച്ചതിനാലാണ് നടപടി.

ചിന്നക്കനാലിലെ ഗ്രേറ്റ് എസ്കേപ്, പോതമേട്ടിലെ ഓക്സ് ഫീല്‍ഡ് റിസോര്‍ട്ടുകള്‍ക്ക് ഉടുമ്പന്‍‌ചോല തഹസില്‍ദാറും പള്ളിവാസലിലെ ഫോറസ്റ്റ് ഹെവന്‍ റിസോര്‍ട്ട് ദേവികുളം തഹസില്‍ദാരുമാണ് ഒഴിപ്പിക്കലിന് മുന്നോടിയായുള്ള നോട്ടീസുകള്‍ നല്‍കിയത്. ഓക്സ് ഫീല്‍ഡിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അകവും ഓക്സ് ഫീല്‍ഡിന് വെള്ളിയാഴ്ച വരെയും ഫോറസ്റ്റ് ഹെവനിന് ശനിയാഴ്ച വരെയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ സമയപരിധി കഴിയുന്നതോടെ ദൌത്യസംഘം ഇവ ഏറ്റെടുക്കും. ഓക്സ് ഫീല്‍ഡിന് 75 സെന്‍റ് സ്ഥലവും ഫോറസ്റ്റ് ഹെവനിന് 25 ഏക്കറും ഗ്രേറ്റ് എസ്കേപ്പിന് 20 ഏക്കര്‍ വീതം ഭൂമിയുണ്ട്. ഏലം കുത്തകപ്പാട്ട നിയമം ലംഘിച്ചതിനാണ് ഇവയ്ക്കെതിരെയുള്ള നടപടി.

ഈ റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ കഴിഞ്ഞ ജൂണില്‍ കെ.സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള ദൌത്യസംഘം പരിശോധന നടത്തിയിരുന്നു. പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 20 ഓളം റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്നത്തെ ദൌത്യസംഘം ഇടുക്കി ജില്ലാ കളക്ടറേറ്റിലേക്ക് ഫയലുകള്‍ അയച്ചിരുന്നു.

ഇതില്‍ തീര്‍പ്പാ‍യി വന്ന മൂന്ന് റിസോര്‍ട്ടുകള്‍ക്കെതിരെയാണ് ഈ നടപടി.
കൂടുതല്‍
ദേവസ്വം: നിലപാട് വ്യക്തമാക്കണം
ഇടയലേഖനം ഇറക്കുന്നത് തുടരും
കരിപ്പൂര്‍: മസ്ക്കറ്റിലേക്ക് വിമാനം
ശബരിമല നട ഇന്ന് തുറക്കും
ഉമ്മന്‍‌ചാണ്ടി പ്രധാനമന്ത്രിയെ കണ്ടു
പുനസംഘടന വേണം - കരുണാകരന്‍