കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട ആനയടിയില്‍ ഗജമേളയ്ക്കായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ കുത്തി പരുക്കേല്‍പിച്ചു.
ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഗജമേളയ്ക്ക് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞ് പാപ്പാനെ കുത്തിയത്. കുത്തേറ്റ ഒന്നാം പാപ്പാന്‍ രാജേഷി(23)നെ അതീവ ഗുരുതരാവസ്ഥയില്‍ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാപ്പാനെ കുത്തി വീഴ്ത്തിയശേഷം ഇടഞ്ഞോടിയ ആന രണ്ട് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള രണ്ട് വീടുകള്‍ ആന തകര്‍ത്തു. പോയവഴിയിലെ കൃഷികളും ആന നശിപ്പിച്ചു. എലിഫന്‍റ് സ്കാഡില്‍ നിന്നും വിദഗ്ധരെത്തി മയക്ക് വെടിവച്ചാണ് ആനയെ തളച്ചത്.
|