അലോപ്പതി ഡോക്ടര്‍മാര്‍ പലപ്പോഴും രോഗികള്‍ക്ക് രോഗ ചികിത്സാ വേദനകളാണ് നല്‍കുന്നതെന്ന് മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാം പറഞ്ഞു.
ആയൂര്‍വേദ ഡോക്ടര്‍മാര്‍ ഇങ്ങനെ ആകരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കോട്ടയ്ക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.കലാം. ആയൂര്‍വേദ കോളജിന്‍റെ വെബ്സൈറ്റ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി പി.കെ ശ്രീമതി അധ്യക്ഷത വഹിച്ചു.
രാജ്യത്ത് ആയൂര്‍വേദത്തിനായി ഒരു ദേശീയ സര്‍വ്വകലാശാല സ്ഥാപിക്കുന്നുണ്ടെങ്കില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ പരിഗണിക്കണമെന്ന് പി.കെ ശ്രീമതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു. ആയൂര്‍വേദ സര്‍വ്വകലാശാല ആരംഭിക്കുന്നതിന് കോട്ടയ്ക്കല്‍ പോലെ മറ്റൊരു സ്ഥാപനം വേറെയില്ല.
ഇതിനായി ഡോ.കലാമിന്‍റെ സഹായം കൂടി വേണം. കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് മുന്‍ രാഷ്ട്രപതിക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.
|