പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊയിലാണ്ടിയില്‍ നാട്ടുകാര്‍ ബസ് കത്തിച്ചു
കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് കത്തിച്ചു.

കുറ്റിക്കാട്ടൂര്‍ കൃഷ്‌ണകൃപയില്‍ ആണ്ടിയുടെ മകന്‍ ഗിരീഷ്‌കുമാര്‍ (30) ആണ്‌ മരിച്ചത്‌. ഫെഡറല്‍ ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഷിബു. ബൈക്കിന് പിന്നില്‍ യാത്ര ചെയ്തിരുന്ന ശ്രീ‍ശോഭിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ കൊയിലാണ്ടിക്കടുത്ത് വെറ്റിലപ്പാറ വളവില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തത്ക്ഷണം ഗിരീഷ്കുമാര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു.

പൊലീസെത്തി മൃതദേഹം റോഡില്‍ നിന്നും മാറ്റാതെ ബസ് മാറ്റിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരു മണിക്കൂറോളം ഫയര്‍ ഫോഴ്സ് അടക്കമുള്ളവയെ ഈ പ്രദേശത്തേയ്ക്ക് കടന്നുവരാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. തീപിടിത്തത്തില്‍ ബസിന്‍റെ ഡീസന്‍ ടാങ്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോഴിക്കോട് ജില്ലയില്‍ ബസ് കത്തിക്കല്‍ സംഭവം ഉണ്ടാകുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വടകരയില്‍ വച്ച് ബസ് ഇടിച്ച് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. അന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു.
കൂടുതല്‍
എം.ഡിയുടെ സ്ഥാനചലനത്തിന് ഉന്നത ഇടപെടലുകള്‍
മുരിങ്ങൂര്‍:വാദം ഇന്നും തുടരും
ബജറ്റ് സമ്മേളനം 20ന്
എച്ച്.എം.ടി: ചര്‍ച്ച ചെയ്തില്ല
റയില്‍ വികസനം: വി.എസ് ഡല്‍ഹിക്ക്
യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു