പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കല്ലുവാതുക്കല്‍ മദ്യദുരന്തം: വിചാരണ തുടങ്ങി
കൊല്ലം കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നിലാണ് വിചാരണ.

കേസിലെ പ്രതി മണിച്ചന്‍റെ ഭാര്യ ഉഷ ഉള്‍പ്പടെ ആറു പ്രതികളെയാണ് വിചാ‍രണ ചെയ്യുന്നത്. കേസില്‍ രണ്ട് പ്രതികളെ ഇനി പിടികൂടാനുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളായി അമ്പത്തി മൂന്ന് പേരെയാണ് വിസ്തരിക്കുക. കേസിലെ പ്രധാന പ്രതികളായ മണിച്ചന്‍, ഹയറുന്നീസ എന്നിവര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഹയറുന്നീസയുടെ വീട്ടില്‍ നിന്നും മദ്യം കഴിച്ചവരാണ് മരിച്ചത്. ഇവിടേയ്ക്ക് മദ്യം എത്തിച്ചത് മണിച്ചന്‍റെ ഗോഡൌണില്‍ നിന്നുമായിരുന്നു.
കൂടുതല്‍
ട്രെയിന്‍ തട്ടി കാട്ടാനകള്‍ ചരിഞ്ഞു
യുവമോര്‍ച്ച റോഡ് ഉപരോധിച്ചു
മാക്ട: വിനയന്‍ ജനറല്‍ സെക്രട്ടറി
മുഖ്യമന്ത്രി മാലാഖ ചമയേണ്ട - ചെന്നിത്തല
മദ്യനയത്തിനെതിരെ കെ.സി.ബി.സി
ആ‍ന: അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രമം