കോട്ടയ്ക്കലില്‍ ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റില്‍.ബാര്‍ തൊഴിലാളികളായ അമ്പലവട്ടം നാട്ടുകല്ലിങ്ങല്‍ ഉത്തമന്‍(42) തൃശ്ശുര്‍ ചാലിശ്ശേരി പെരുവണ്ണൂര്‍ പുല്ലാണിയില്‍ രാമന്‍കുട്ടി(45) മണ്ണാര്‍ക്കാട് കാഞ്ഞിരപൊറ്റശ്ശേരി കണ്ടത്ത് ബാബു(25) കുറ്റിപ്പുറം ആമപ്പാറ ചങ്കുവെട്ടിപ്പറമ്പില്‍ സുധീഷ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്. മറ്റൊരു പ്രതിയായ സുധീഷ്(24) സംഘട്ടത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.
നല്ലളത്തെ യൂസഫിന്‍റെ മകന്‍ ഷബീര്‍(25) ആണ് കൊല്ലപ്പെട്ടത്. സംഘട്ടനത്തില്‍ പരിക്കേറ്റ ഉമ്മര്‍, മൊഹമ്മദ് ഫവാദ്, ഫഹദ് എന്നിവര്‍ ആശുപത്രിയിലാണ്. ഇതില്‍ ഫഹദിന്‍റെ വൃക്ക മാറ്റിവയ്ക്കുകയുണ്ടായി.
മദ്യപിക്കാനായി മരിച്ച ഷബീറും കൂട്ടുകാരും ബാറിലെത്തുകയും ബാര്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഷബീറിന് കുത്തേല്‍ക്കുകയായിരുന്നു.
|