പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സുരക്ഷിതമായി ജോലി ചെയ്യാന്‍ സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

പി.ജി വിദ്യാര്‍ത്ഥികള്‍, ഹൌസ് സര്‍ജ്ജന്മാര്‍ ഉള്‍പ്പടെ 650 ഓളം ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സമരത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം, ഒ.പി, വാര്‍ഡുകള്‍, ലേബര്‍ റൂം എന്നിവിടങ്ങളില്‍ നിന്നുമുള്ള ജോ‍ലികളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുകയാണ്.

ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തെയും ഒരു പരിധിവരെ സമരം ബാധിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

നാമ മാത്രമായ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരും ചെറിയൊരു വിഭാഗം പി.ജി വിദ്യാര്‍ത്ഥികളും മാത്രമാണ് ഇപ്പോള്‍ ജോലിക്ക് ഹാജരായിരിക്കുന്നത്. അത്യാഹിത വിഭാഗം, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ് പ്രധാനമായും ജോലി ചെയ്യുന്നത്.

സമരം അനിശ്ചിതമായി തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
കൂടുതല്‍
വിഭജനം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ - വേലു
കേരളത്തിന് അനുയോജ്യമായ പദ്ധതി വേണം - പാലൊളി
സുനാമി പുനരധിവാസം: കൂടുതല്‍ സ്ഥലം നല്‍കും
തിരിച്ചെത്തിയതില്‍ ആഹ്ലാദം: കരുണാകരന്‍
അലങ്കാരമത്സ്യം: സാധ്യത പ്രയോജനപ്പെടുത്തും
സിറാമിക്സ്‌ ജൈവ ഇന്ധനത്തിലേക്ക്