ധനകാര്യവകുപ്പിന്‍റെ നിഷേധാത്മക നയത്തിനെതിരെ സഹകരണ- ദേവസ്വം മന്ത്രി ജി സുധാകരന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്ന കാര്യത്തില്‍ ധനകാര്യ വകുപ്പ് കാട്ടുന്ന അലംഭാവമാണ് സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസനത്തിന് അനുവദിച്ച പണം വെട്ടിക്കുറച്ചതാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്. ഏഴ് കോടി രൂപ അണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് അനുവദിച്ചിരുന്നത്. ഇത് ഇപ്പോള്‍ ഒരു കോടി രുപയായി വെട്ടിക്കുറയ്ക്കുകയുണ്ടായി.
ഈ വിഷയത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പുലര്‍ത്തുന്ന മൌനവും സുധാകരനെ അലട്ടുന്നുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് സുധാകരന്‍റെ ശ്രമം. തന്‍റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കാത്തതില്‍ സുധാകരന്‍ ക്ഷുഭിതനാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാത്തത് സി പി എം ഔദ്യോഗിക വിഭാഗത്തിനുള്ളിലെ പോരാണ് വ്യക്തമാക്കുന്നത്. ആലപ്പുഴയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ കടിഞ്ഞാണ്‍ കൈക്കലാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്കും സുധാകരനും നടത്തുന്ന ശ്രമങ്ങളാണ് പുതിയ സംഭവവുകാസത്തിന് പിന്നിലെന്ന് കരുതുന്നു.
|