സ്ത്രീധന പ്രശ്നത്തില്‍ വിവാഹം മുടങ്ങിയ കൊല്ലം സ്വദേശി ശ്രീകലയുടെ വിവാഹം നടന്നു. ബന്ധുവായ കണ്ണനാണ് ശ്രീകലയെ വിവാഹം ചെയ്തത്.
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ആണ് വിവാഹം നടന്നത്.ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു. തൊഴില്‍ വകുപ്പ് മന്ത്രി പി കെ ഗുരുദാസന്‍ മുഖ്യാതിഥിയായിരുന്നു.
കൊല്ലം വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് വിവാഹ വിരുന്നൊരുക്കിയത്. ഡി സി സി അധ്യക്ഷന്‍ കടവൂര്‍ ശിവദാസന്‍റെ വസതിയിലായിരുന്നു വിരുന്നൊരുക്കിയത്.
നല്‍കാമെന്ന് സമ്മതിച്ചിരുന്ന സ്ത്രീധനത്തുകയില്‍ 25000 രൂപ കുറവ് വന്നതിനെ തുടര്‍ന്ന് നേരത്തേ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്ന യുവാവിന്‍റെ ബന്ധുക്കള്‍ ശ്രീകലയുടെ പിതാവിനെയും മറ്റും അധിക്ഷേപിച്ചിരുന്നു. ഇതു മൂലം ശ്രീകല ആ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
|