സി പി എം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഗ്രൂപ്പിസം വിട്ട് രാഷ്ട്രീയം പറയണമെന്ന് എം വി രാഘവന്‍. അലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യലിസം ഉപേക്ഷിച്ചോ എന്ന് സി പി എം വ്യക്തമാക്കണമെന്നും എം വി ആര്‍ ആവശ്യപ്പെട്ടു. സോഷ്യലിസം സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ വൈരുധ്യം നിറഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്പോണ്‍സര്‍ഷിപ്പിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നതെന്നും എം വി ആര്‍ ആരോപിച്ചു. സി പി എം ഇപ്പോള്‍ മുതലാളിത്ത നയത്തിന്‍റെ വക്താക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
|