ഭക്തസഹസ്രങ്ങളുടെ ശരണം വിളികളെ സാക്ഷിയാക്കി മകരജ്യോതി തെളിഞ്ഞു. മകരജ്യോതി തെളിഞ്ഞതോടേ ഭക്തിലഹരിയില്‍ മതിമറന്ന അയ്യപ്പ ഭക്തര്‍ കലിയുഗവരദനായ ശ്രീ അയ്യപ്പന്‍റെ ദര്‍ശനത്തിനായി തിരക്ക് കൂട്ടി തുടങ്ങി.
മകര വിളക്കു തൊഴുത പതിനായിരക്കണക്കിനു അയ്യപ്പന്‍മാര്‍ക്ക് ജീവിത്തതിലെ ദുഖഭാരങ്ങള്‍ ഇറക്കി വയ്ക്കാനായി, സര്‍വാഭരണ വിഭൂഷിതനായ ധര്‍മ്മശാസ്താവിനെ ഒരു നോക്കു ദര്‍ശിക്കാനായി സന്നിധാനത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. ജാതി മതഭേദങ്ങളില്ലാതെ അയ്യപ്പനെ മാത്രം ലക്‍ഷ്യമാക്കിയെത്തിയ സ്വാമിഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണു ശബരിമല.
കനത്ത സുരക്ഷാ സന്നഹങ്ങളായിരുന്നു മകരജ്യോതിയോടനുബന്ധിച്ച് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും തിങ്ങി നിറഞ്ഞ ഭക്ത ജന സഞ്ചയത്തെ നിയന്ത്രിക്കാനായി പൊലീസ് ബുദ്ധിമുട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മകരവിളക്ക് ഉത്സവം കഴിയുന്നതോടെ ഒരു മണ്ഡല കാലത്തിനു കൂടി സമാപനം കുറിക്കുകയാണ്. ദേവസ്വം മന്തി ജി സുധാകരനും ശബരിമലയില്‍ സന്നിഹിതനായിരുന്നു.
|