പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കലോത്സവം ഇന്ന് സമാപിക്കും
കോഴിക്കോട് ഒന്നാമത്
കൊല്ലത്ത് നടക്കുന്ന നാല്‍പ്പത്തി എട്ടാമത് സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. കിരീടത്തിനായുള്ള വാശിയേറിയ മത്സരമാണ് കലോത്സവ വേദികളില്‍ നടക്കുന്നത്.

മുന്ന് മത്സരയിനങ്ങള്‍ ബാക്കി നില്‍ക്കെ 610 പോയിന്‍റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്തും 601 പോ‍യിന്‍റുമായി കൊല്ലം രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു കൊല്ലം. ഇത്തവണ നല്ല മുന്നേറ്റമാണ് കൊല്ലം കാഴ്ച വച്ചിരിക്കുന്നത്. സംഘനൃത്തം, ദേശഭക്തിഗാനം, വീണ എന്നീ മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.

ഇതിന്‍റെ ഫലം ഉച്ചയ്ക്ക് ശേഷം പുറത്തു വരും. മൊത്തം 79 ഇനങ്ങളില്‍ മത്സരം കഴിഞ്ഞു. ടി.ടി.ഐ കലോത്സവത്തില്‍ 104 പോയിന്‍റോടെ കോട്ടയം ജില്ല കിരീടം നേടി. രണ്ടാം സ്ഥാനം 98 പോയിന്‍റോടെ കൊല്ലം കരസ്ഥമാക്കി. പി.പി.ടി.ടി.ഐ കലോത്സവത്തില്‍ ആലപ്പുഴ ജില്ല 88 പോയിന്‍റോടെ കിരീടം നേടി.

തിരുവനന്തപുരം 87 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി. അറബി കലോത്സവത്തില്‍ പാലക്കാടും കണ്ണൂ‍രും 201 പോയിന്‍റ് വീ‍തം നേടി കിരീടം പങ്ക് വച്ചു. തൃശൂര്‍ രണ്ടാം സ്ഥാനം നേടി. സംസ്കൃത കലോത്സവത്തില്‍ കോഴിക്കോട് കിരീ‍ടം നേടി.
കൂടുതല്‍
കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറുന്നു - പാലൊളി
മോഡി ദര്‍ശനം നടത്തി
മോഡി ഇന്നെത്തും
ചേലേമ്പ്ര: പൊലീസ് ആന്ധ്രയില്‍
തിങ്കളാഴ്ച മകരവിളക്ക്
തിങ്കളാഴ്ച ശബരിമലയില്‍