പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച
സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ചേലേമ്പ്ര ശാഖയില്‍ വന്‍ മോഷണം. അഞ്ചരക്കോടി രൂപയുടെ സ്വര്‍ണവും 40 ലക്ഷം രൂപയും മോഷ്ടിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ബാങ്ക് തുറന്ന ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച് ചെയ്യപ്പെട്ടുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൃത്യമായ വിവരം ബാങ്ക് പുറത്തുവിട്ടിട്ടില്ല.

മലപ്പുറം എസ്.പി വിജയന്‍റെ നേതൃത്വത്തിലുള്ള വലിയ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ബാങ്കിന്‍റെ പുറക് വശത്തെ ഭിത്തി തുരന്ന്‌ അകത്തു കയറിയ മോഷ്ടാക്കല്‍ സേഫ്‌ തകര്‍ത്താണു മോഷണം നടത്തിയത്‌.
കൂടുതല്‍
ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തുന്നു
മുണ്ടൂര്‍, ഒറ്റപ്പാലം ഏര്യാസമ്മേളനങ്ങള്‍ വീ‍ണ്ടും
സി.പി.എം തൃശൂര്‍ സമ്മേളനം തുടരുന്നു
കെല്‍ടെക് കൈമാറ്റം ഇന്ന്
അരിയും ഗോതമ്പും അനുവദിച്ചു
ആനക്കുട്ടികളുടെ മരണം: അന്വേഷിക്കുമെന്ന്