പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാറമടയില്‍ സുരക്ഷാ മാനദണ്ഡം പലിച്ചില്ല - കമ്മിഷന്‍
അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുഴൂര്‍ പാറമട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ പ്രാഥമിക നിഗമനം.

ജില്ലാകളക്ടറോടും ജിയോളജി വകുപ്പിനോടും കമ്മിഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അപകടത്തെ തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്‍‌കരുതല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയുമാണ് അപകടമുണ്ടായ പാറമട പ്രവര്‍ത്തിച്ചിരുന്നത്.

ഇരുപത് അടി താഴ്ചയില്‍ പാറ പൊട്ടിക്കാനാണ് പാറമട ഉടമയ്ക്ക് ലൈസന്‍സ് കൊടുത്തിരുന്നത്. എന്നാല്‍ നൂറ് അടിയിലേറെ താഴ്ചയിലാണ് ഇവിടെ പാറ പൊട്ടിച്ചുകൊണ്ടിരുന്നത്. അഞ്ച് മീറ്റര്‍ ഇടവെട്ട് പടികള്‍ ഇട്ടുവേണം ഖനനം ചെയ്യേണ്ടിയിരുന്നത്. ഇതും ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല.

ഇത്തരം സുരക്ഷാ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന പാറമടയുടെ ലൈസന്‍സ് എന്തുകൊണ്ട് റദ്ദ് ചെയ്തില്ലെന്ന് കമ്മിഷന്‍ ജില്ലാ ജിയോളജിസ്റ്റിനോട് ചോദിച്ചു. ഇതിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിനായില്ല. മരിച്ച അഞ്ച് തൊഴിലാളികളില്‍ മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുന്നത് പാറമടയുടെ ഉടമയായിരുന്നു. ഈ ഇന്‍ഷ്വറന്‍സ് സംവിധാനത്തിന്‍റെ പോരായ്മകളും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. പാറമടകളുടെ ഉടമകള്‍ തന്നെയാണ് ഇന്‍ഷ്വറന്‍സിന്‍റെ നോമിനികളായും വരുന്നത്. ജില്ലാകളക്ടറുടെയും ജിയോളജി വകുപ്പിന്‍റെയും റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.

അപകടം സംബന്ധിച്ച് ജില്ലാ കലക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ ചീഫ്‌ സെക്രട്ടറിക്കു റിപ്പോര്‍ട്ട്‌ നല്‍കി. പാറമട സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 200 അടിയിലധികം താഴ്ചയുള്ള പാറമടയുടെ മുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ്‌ മണ്ണു കൂട്ടിയിട്ടിരുന്നത്‌.

അപകടത്തിന്‍റെ ഉത്തരവാദി പാറമട നടത്തുന്ന വ്യക്‌തിയാണ്‌. ലൈസന്‍സ്‌ നല്‍കി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ആ ഭാഗത്തേക്കു പിന്നീട്‌ പോകാറില്ലെന്നും ജില്ലയിലെ വിവിധ പാറമടകളിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍
അരിയുടെ നികുതി പിന്‍‌വലിക്കണം - ഉമ്മന്‍‌ചാണ്ടി
അരവണ വിതരണം കൂട്ടും - ജയകുമാര്‍
മണ്ഡലപൂജ വ്യാഴാഴ്ച
ജപ്തി:ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഭൂമി കയ്യേറ്റം പരിശോധിക്കണം - വി.എസ്.
തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും