തിരുവനന്തപുരം ജില്ലാ സമ്മേളനം ബുധനാഴ്‌ച ആരംഭിക്കുമ്പോള്‍ ജില്ല പിടിച്ചെടുക്കുവാന്‍ അരയും തലയും മുറുക്കി ഒരുങ്ങിയിരിക്കുകയാണ് പിണറായി പക്ഷം. 15 ഏരിയ കമ്മിറ്റികളില്‍ 10 എണ്ണം പിണറായി പക്ഷം പിടിച്ചെടുത്തിരിക്കുകയാണ്.
എ.കെ.ജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. സമ്മേളന പ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സ്വാധീനിക്കുവാന്‍ ജില്ലയില്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം വി.എസ്-പിണറായി പക്ഷങ്ങള്‍ താഴേതട്ട് മുതല്‍ ബലപരീക്ഷണം നടത്തിയ ആലപ്പുഴ ജില്ലയിലെ സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പിണറായി പക്ഷം മുന്നിലെത്തി.
11 ഏരിയാ കമ്മിറ്റികളില്‍ 9 സ്ഥലത്ത് ജില്ലയില്‍ പിണറായി പക്ഷം മേധാവിത്വം നേടിയിട്ടുണ്ട്. ജില്ലാ സമ്മേളനഅ പ്രതിനിധികളായി പിണറായി പക്ഷത്തിന് 245 പേരുണ്ട്. വി.എസ്.വിഭാഗക്കാര്‍ നൂറോളം പേരും. ജനുവരി 11 ന് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പിണറായി പക്ഷത്തെ ചേരിതിരിവ് മുതലെടുക്കുവാന്‍ വി.എസ്. പക്ഷം ശ്രമിച്ചേക്കും.
|