പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈക്രോസോഫ്റ്റിനെതിരെ വിദഗ്ദ്ധര്‍
ഐ.റ്റി സ്ഥാപനങ്ങളില്‍ മൈക്രോസോഫ്റ്റ് അധികൃതര്‍ നടത്തുന്ന പരിശോധന അനാവശ്യമാണെന്ന് സംസ്ഥാനത്തെ ഐ.ടി വിദഗ്ദ്ധര്‍ പറയുന്നു.

അറിവിന്‍റെ കുത്തകവത്ക്കരണത്തിന് ശ്രമിച്ചവര്‍ ഇപ്പോള്‍ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്തുള്ളവര്‍ പറയുന്നു. മൈക്രോസോഫ്റ്റിന്‍റെ പ്രചരണത്തിനായി എങ്ങനെ വേണമെങ്കിലും സോഫ്റ്റ്വെയര്‍ ഉപയോഗിക്കാമെന്ന് പ്രചരണം നടത്തിയവരാണ് പകര്‍പ്പവകാശത്തിന്‍റെ പേരില്‍ ഇപ്പോള്‍ റെയ്ഡ് നടത്തുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കിയ ഐ.റ്റി അറ്റ് സ്കൂള്‍ പദ്ധതി, ജന സേവനത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍, ഇലക്ട്രിസിറ്റി ഓഫീസില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായി മൈക്രോസോഫ്റ്റ് അധികൃതര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ഐ.റ്റി അറ്റ് സ്കൂള്‍ പദ്ധതിയടക്കം ഫ്രീ സോഫ്റ്റ്വെയറിലേക്ക് മാറിയിരുന്നില്ലെങ്കില്‍ മൈക്രോ സോഫ്റ്റ് സര്‍ക്കാര്‍ സ്ഥാ‍പനങ്ങളിലും പരിശോധന നടത്തുമായിരുന്നു. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ ചെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ് കമ്പനിയുടെ ലക്‍ഷ്യം.

സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പ്രചരിപ്പിക്കുകയെന്നതാണ് ഇത്തരം ഭീഷണികളില്‍ നിന്നും മോചനമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വക്താക്കള്‍ പറയുന്നത്. പൊലീസ് സഹായത്തോടെ ഐ.ടി സ്ഥാപനങ്ങളില്‍ വ്യാപകമായി പരിശോധന നടത്താനുള്ള മൈക്രോസോഫ്റ്റിന്‍റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ ഐ.ടി അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍
ഭൂമി അനുവദിച്ച് ഉത്തരവായി
റവന്യൂ വിജിലന്‍സ് സെല്‍ രൂപീകരിക്കും
കുരുവിള: അന്വേഷണം വൈകുന്നു
ഇടുക്കിയില്‍ കനത്ത മഴ
മാതൃഭാഷയെ മറക്കരുത് - വി.എസ്.
പുതുശ്ശേരി കമ്മിറ്റി പുനസംഘടിപ്പിച്ചു