പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
കെ.ടി.ഡി.സി ബസ് പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം
മണ്ഡലപൂജ-മകരവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ച്‌ ശബരിമലയിലേക്ക് കെ.ടി.ഡി.സിയുടെ ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കണമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ ആവശ്യപ്പെട്ടു.

എല്ലാ വര്‍ഷവും മണ്ഡലപൂജ-മകരവിളക്ക്‌ കാലത്ത് ശബരിമലയിലേക്ക് കെ.ടി.ഡി.സി ബസ് സര്‍വ്വീസ് നടത്താറുണ്ട്. എന്നാല്‍ ഈ ഉത്സവകാലത്ത്‌ ഇതുവരെ കെ.ടി.ഡി.സി.ബസ്‌ സര്‍വ്വീസ്‌ ആരംഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ധാരാളം പരാതികള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഉടന്‍ തന്നെ ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന്‌ കെ.ടി.ഡി.സി. ചെയര്‍മാന്‌ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പമ്പയിലേക്കുള്ള കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വ്വീസുകളെ സംബന്ധിച്ച അവലോകന യോഗം കഴിഞ്ഞ ദിവസം ഗതാഗത വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുകയുണ്ടായി.

ദേവസ്വം വകുപ്പുമന്ത്രിയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പമ്പയിലേക്കുള്ള കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വ്വീസ്‌ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ യോഗം തീരുമാനിച്ചു.
കൂടുതല്‍
സുതാര്യ കേരളം കാര്യക്ഷമമാക്കുന്നു
അച്ഛന്‍റെ ഇരുമുടിക്കെട്ടുമായി മുരളി സന്നിധാനത്തില്‍
പണിമുടക്കല്ല തൊഴിലാളിയുടെ ജോലി - ഗുരുദാസന്‍
കരുണാകരനോട് അനുകൂല നിലപാട് - ഉമ്മന്‍‌ചാണ്ടി
അനാശാസ്യം: നടി അറസ്റ്റില്‍
വാഹനാപകടം:മൂന്ന് മലയാളികള്‍ മരിച്ചു