പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചെറുകിട പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം
സംസ്ഥാനത്ത്‌ വന്‍കിട ജലസേചന പദ്ധതികളെ അപേക്ഷിച്ച്‌ ചെറുകിട പദ്ധതികള്‍ക്ക്‌ ഊന്നല്‍ നല്‍കണമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

ജലവിഭവ വികസ വിനിയോഗ കേന്ദ്രം, കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ഭാരതത്തില്‍ പങ്കാളിത്ത ജലസേചന മാനേജ്മെന്‍റ് നടപ്പാക്കുന്നതിനുള്ള അനുഭവങ്ങള്‍ വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അറുപതോളം വിദഗ്ദ്ധര്‍ തിരുവനന്തപുരത്ത്‌ തൈക്കാട്‌ ഗസ്തൗസില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു.

പ്രധാന പ്രശ്നം ശരിയായ രീതിയിലുള്ള ജലവിനിയോഗവും സംരക്ഷണവുമാണെന്നും അതിന്‌ പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പങ്കാളിത്ത ജലസേചന മാനേജ്മെന്‍റിന്‍റെ അവസ്ഥ, അനുഭവങ്ങള്‍, നടപ്പാക്കുന്നതിനുള്ള പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുമാണ്‌ ശില്‍പശാലയുടെ ലക്‍ഷ്യം.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. ഇ.പി. യശോധരന്‍ അധ്യക്ഷം വഹിച്ചു.
കൂടുതല്‍
ബ്രോഡ്ബാന്‍ഡ്‌ ഇന്‍റര്‍നെറ്റ്‌: മാര്‍ഗ്ഗനിര്‍ദേശമായി
സ്പൈസസ് പാര്‍ക്ക് നഷ്ടമാവില്ല - മന്ത്രി
ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടി
ഏജീസ് ഓഫീസിലെ സമരം പിന്‍‌‌വലിച്ചു
കെ.എം ജോര്‍ജിന്‍റെ ചരമവാര്‍ഷികം ആചരിച്ചു
ബേബിയെ തടഞ്ഞത് ക്ഷീണമുണ്ടാക്കി