സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളില്‍ ഒരു മതവും ആശങ്കപ്പെടേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
പുരോഹിതരടക്കം എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം ജില്ലാ മലപ്പുറം സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മതത്തിന്‍റെയും വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ല.
ഒരു മതത്തെയും തങ്ങള്‍ എതിരായി കാണുന്നില്ലെന്നും പിണറായി പറഞ്ഞു. നന്ദിഗ്രാം സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രകടിപ്പിച്ച പശ്ചാത്താപം സി.പി.എമ്മിനില്ല. അവിടെ നടന്നത് ഭൂ സമരമല്ല. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍ ചെയ്തതെന്നും പിണറായി പറഞ്ഞു.
കെ.പി. മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെയാണ് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി, പി.കെ. ശ്രീമതി, എ.കെ.ബാലന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ട്. സമാപന സമ്മേളനം ബുധനാഴ്ച മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ഔദ്യോഗിക പക്ഷത്തിന്‍റെ കര്‍ശന നിയന്ത്രണത്തിലാണ് സമ്മേളനം നടക്കുന്നത്.
|