ജലവിഭവ വികസന വിനിയോഗ കേന്ദ്രം കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ദേശീയ ശില്‍പശാല തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടാക്കുന്ന ശിലപ്പശാലയില്‍ ഭാരതത്തില്‍ പങ്കാളിത്ത ജലസേചന മാനേജ്മെന്‍റ് നടപ്പാക്കുന്നതിനുള്ള അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 11.30 ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളില്‍ പങ്കാളിത്ത ജലസേചന മാനേജ്മെന്‍റിന്‍റെ ഇപ്പോഴുള്ള അവസ്ഥ, അനുഭവങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്നങ്ങള്‍, എന്നിവ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ശില്‍പശാലയുടെ ലക്‍ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അറുപതോളം വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ.ഈ.പി.യശോധരന്‍ അധ്യക്ഷത വഹിക്കും.
|