സ്ത്രീശാക്തീകരണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കേരള വനിതാകമ്മീഷന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് രാവിലെ ഒമ്പത് മണിയ്ക്ക് മ്യൂസിയം ഗ്രൗണ്ടില്‍ വച്ചാണ് മത്സരം.
ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ സ്ത്രീപുരുഷ സമത്വം എന്ന വിഷയത്തില്‍ ചിത്രം വരയ്ക്കണം. പ്‌ളസ്ടു തലത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്ത്രീധനം എന്ന വിപത്ത് എന്ന വിഷയത്തിലും കോളേജ് വിദ്യാര്‍ത്ഥികള്‍ വിവാഹധൂര്‍ത്ത് എന്ന വിഷയത്തിലും പൊതുവിഭാഗത്തില്‍ പെടുന്നവര്‍ ഗാര്‍ഹിക പീഢനം എന്ന വിഷയത്തിലും ചിത്രങ്ങള്‍ വരയ്ക്കണം.
മത്സരാര്‍ത്ഥികള്‍ക്കെല്ലാം സര്‍ട്ടിഫീക്കറ്റുകളും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ വനികാകമ്മീഷന്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍ക്കൊളളിക്കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേപ്പര്‍ ഒഴികെ ചിത്രരചനക്കാവശ്യമായ മറ്റു സാമഗ്രികള്‍ സഹിതം ഏട്ടാം തീയതി രാവിലെ 8.30ന് മ്യൂസിയം ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണെന്ന് കമ്മിഷന്‍ അറിയിച്ചു.
|